ന്യൂഡല്‍ഹി: നഗരങ്ങളിലും, ദേശീയ പാതകളിലും
മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഉയര്‍ന്ന വേഗപരിധിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
ഇതനുസരിച്ച്, നഗരങ്ങളില്‍ കാറുകള്‍ക്ക് 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. എന്നാൽ ,
മോട്ടോര്‍സൈക്കിളുകളുടെ വേഗ പരിധി 60 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ക്ക് എക്സ്പ്രസ് വേയിൽ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എന്നിരുന്നാലും, സംസ്ഥാന സർക്കാർ തങ്ങളുടെ അധികാരപരിധിയിലെ വേഗ പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം നിലനിർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയാണ് വേഗ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. വേഗ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ ശുപാര്‍ശ ഇപ്പോള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്കു വിട്ടിരിയ്ക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.
ഉയർന്ന വേഗ പരിധി പ്രാബല്യത്തിൽ വരുന്നതോടെ ഹൈവേയിലും എക്സ്പ്രസ്സ് ഹൈവേയിലും വേഗപരിധി ഉയരും.