ദുര്‍ബല മനസുളളവര്‍ക്ക് പറ്റിയതല്ല സിനിമാ മേഖല! തുറന്നുപറഞ്ഞ് നടി അമല പോള്‍!!

film news home-slider indian kerala

ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ച നടിയാണ് അമല പോള്‍. മലയാളത്തിനൊപ്പം തന്നെ തമിഴ്.തെലുങ്ക് ഭാഷകളിലും തിളങ്ങാന്‍ നടിക്ക് സാധിച്ചിരുന്നു. തമിഴകത്താണ് അമല ഇപ്പോല്‍ കൂടുതല്‍ ചിത്രങ്ങളും ചെയ്യുന്നത്. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ എന്ന ചിത്രമായിരുന്നു അമലയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

മലയാളത്തില്‍ പൃഥ്വിരാജിനൊപ്പമുളള ആടുജീവിതമാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ തങ്ങളുടെ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് അമലാ പോള്‍. ദുര്‍ബലമനസുളള പെണ്‍കുട്ടികള്‍ക്ക് സിനിമാ രംഗത്ത് പിടിച്ചുനില്‍ക്കാനാവില്ലെന്ന അഭിപ്രായമാണ് അമല പങ്കുവെച്ചത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമല പോള്‍ ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിച്ചത്.

ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!

കാസ്റ്റിംഗ് കൗച്ച്‌ വിവാദങ്ങള്‍

സിനിമാ മേഖലയില്‍ ഏറെനാളായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് സ്ത്രീകള്‍ക്കെതിരെയുളള ചൂഷണങ്ങള്‍. ഈ രംഗത്ത് സത്രീകള്‍ സുരക്ഷിതരാണെന്ന് പറയുമ്ബോഴും നടിമാര്‍ക്കെതിരെ നടക്കുന്ന പല സംഭവങ്ങളും എല്ലാവരെയും ആശങ്കപ്പെടുത്താറുണ്ട്. കാസ്റ്റിംഗ് കൗച്ച്‌ പോലുളള പ്രശ്‌നങ്ങള്‍ സിനിമയില്‍ ഇപ്പോഴുമുണ്ടെന്നാണ് അടുത്തിടെ പല സിനിമാ പ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നത്. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പല നടിമാരും പറഞ്ഞിരുന്നത്. എല്ലാ ഭാഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *