ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകുമെന്ന് നടൻ മോഹൻലാൻ.

film news home-slider indian kerala movies news

തിരുവനന്തപുരം> മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായമേകാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും. . നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹന്‍ലാല്‍ തുക കൈമാറും. മോഹന്‍ലാല്‍ പ്രസിഡന്റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായവാഗ്ദാനവുമായി വന്നിട്ടുണ്ട്. തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍( 25 ലക്ഷം) , സൂര്യയും കാര്‍ത്തിയും (25)ലക്ഷം എന്നിവരൊക്കെ ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി(25 ലക്ഷം)യുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി.

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യം അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *