ദിലീപിനെ നായകനാക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഉടന്‍

boxoffice film news home-slider

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില്ലന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഒക്ടോബറിലായിരുന്നു വില്ലന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവില്‍ പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അഭിനയിക്കുന്നത്. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *