കൊച്ചി:ദിലീപിനെ പുറത്താക്കിയതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പായിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടി വിവാദമായിട്ടും അതിനെ എതിര്‍ത്ത് പറയാന്‍ ആരും തയ്യാറായിട്ടില്ല. വീണ്ടും വീണ്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് അമ്മയുടെ ഭാരവാഹികള്‍.ദിലീപിനെ തിരിച്ചെടുത്തതിനെ വീണ്ടും ന്യായീകരിക്കുകയാണ് അമ്മയുടെ ജോയിന്റ് സെക്രട്ടരി സിദ്ദിഖ്.
അതേസമയം തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടിട്ടും അത് തിരുത്താന്‍ അമ്മ തയ്യാറാവുന്നില്ല എന്ന് ഇതോടെ വ്യക്തമാവുകയാണ്. തങ്ങള്‍ ദിലീപിനൊപ്പമാണ് എന്നാണ് ഇതിലൂടെ സിദ്ദിഖ് തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വനിതാ സംഘടന ഡബ്ല്യുസിസി പറഞ്ഞ ആരോപണങ്ങളും ഇതോടെ ശരിയായിരിക്കുകയാണ്. അമ്മ പുരുഷാധിപത്യ സംഘടനയാണെന്നായിരുന്നു വിമര്‍ശനം. അമ്മ വനിതാ താരങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിദ്ദീഖിന്റെ ഈ പ്രസ്താവന.