ഉത്തരേന്ത്യയിലെ ദളിത് പ്രതിഷേധത്തിനിടയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടതിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്‌ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി. ബസുകള്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാനും നിര്‍ദേശമുണ്ട്. ബസുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ കെഎസ്‌ആര്‍ടിസി സംസ്ഥാന പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.
