അഗര്‍തല/കോഹിമ/ഷില്ലോങ്: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ സി.പി.എമ്മിന് ലീഡ് . 25 വര്‍ഷമായി സി.പി.എം ഭരിക്കുന്ന ത്രിപുര നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് ദേശീയ തലത്തില്‍ തന്നെ തിരിച്ചടി ലഭിക്കുമോ?. മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗാലാന്‍ഡില്‍ എന്‍.പി.എഫ് ആണ് മുന്നേറുന്നത് . ത്രിപുരയില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുത് .
മേഘാലയയില്‍ എന്‍.പി.പിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. എന്‍.പി.പി ആറും കോണ്‍ഗ്രസ് അഞ്ചും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പിക്ക് രണ്ടു സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്. ഇതരകക്ഷികള്‍ എട്ടു സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. പത്തു വര്‍ഷമായി മേഘാലയ കോണ്‍ഗ്രസ് ഭരണത്തിന്റെ കിഴിലാണ് . നാഗാലാന്‍റില്‍ ബി.ജെ.പി സഖ്യകക്ഷിയായ എന്‍.ഡി.പി.പി ഏഴു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു എന്‍.പി.എഫിനും കോണ്‍ഗ്രസിനും സീറ്റുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2008ല്‍ മൂന്നുമാസം രാഷ്ട്രപതിഭരണം ഒഴികെ, 2003 മുതല്‍ നാഗ പീപ്ള്‍സ് ഫ്രണ്ടാണ് (എന്‍.പി.എഫ്) നാഗാലാന്‍ഡില്‍ ഭരണം തുടരുകയാണ്.
മൂന്ന് നിയമസഭകളിലും അറുപത് അംഗങ്ങള്‍ വീതമാണ് നിലവിലുള്ളത്. ഒാരോ സംസ്ഥാനത്തും 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ .പി അധികാരത്തിലേറുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം.