ത്രിപുരയിലെ സംഘര്‍ഷ മേഖലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജയെത്തെത്തുടര്‍ന്ന് സിപിഐഎമ്മിനു നേരെ വ്യാപകമായ ആക്രമണമാണ് ത്രിപുരയില്‍ ബിജെപിയുടെ നേതൃത്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വ്യാപക അക്രമമാണ്. ത്രിപുരയിലെ 60 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിപിഐഎം ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്യപെട്ടു . പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു.
ശിപായിജല ജില്ലയില്‍ ഒരു രാത്രിയിൽ റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിലേറെ കേസുകളാണ്. വിഘടനവാദികളായ ഐപിഎഫിടി സ്വാധീന മേഖലകളിലും 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാരിലാം മണ്ഡലത്തിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.