ത്രിപുരയില്‍ ഇടതുമുന്നണി ഭരണം തുടരും;ഇടതുമുന്നണിക്ക് 40നും 49നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് പ്രവചനം.

home-slider indian politics

ദില്ലി:ത്രിപുരയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോളില്‍ പ്രവചിച്ചു.

ത്രിപുര ഇന്‍ഫോ ഡോട്ട്കോം എന്ന ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയിലാണ് ഇടതുമുന്നണിക്ക് 40നും 49നും ഇടയില്‍ സീറ്റ് ലഭിക്കും എന്ന് റിപ്പോർട്ട് ലഭിച്ചത്.

ബിജെപി സഖ്യകക്ഷികള്‍ക്ക് 10നും 19നും ഇടയില്‍ സീറ്റും ലഭിക്കാൻ സാധ്യതയുണ്ട് . കോണ്‍ഗ്രസിനും തൃണമൂലിനും ഒറ്റ സീറ്റും ലഭിക്കില്ല എന്നും ത്രിപുര ഇന്‍ഫോ ഡോട്ട്കോം എക്സിറ്റ്പോള്‍ വ്യക്തമാക്കി .

ഇടതുമുന്നണിക്ക് ലഭിക്കുന്ന സ്ഥിരമായ വോട്ടില്‍നിന്ന് 10 ശതമാനം മറുഭാഗ ത്തിനു ലഭിച്ചാലും ഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്നും എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *