തോൽവിയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളോട് കേരള യൂത്ത് ലീഗ് സെക്രെട്ടറി പികെ ഫിറോസ് ; വായിക്കാം

home-slider kerala politics

തോൽവിയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളോട്  കേരള യൂത്ത് ലീഗ് സെക്രെട്ടറി പികെ ഫിറോസിന്റെ കുറിപ്പ് വായിക്കാം ;

ത്രിപുരയെ കുറിച്ച് തന്നെയാണ് വീണ്ടും പറയുന്നത്. സി.പി.എം പ്രമുഖരുടെയും ന്യായീകരണ തൊഴിലാളികളുടെയും തോൽവിയെ കുറിച്ചുള്ള താത്വികമായ അവലോകനം പലതും കണ്ടു. അവരെക്കുറിച്ചാണ്;

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് ലഭിക്കാത്ത ബി.ജെ.പി യാണ് ത്രിപുരയിൽ അധികാരത്തിലേറിയത്. രാജ്യത്തിന്റെ അധികാരക്കസേരയിൽ വന്നതിന് ശേഷം ദ്രോഹമല്ലാതെ മറ്റൊന്നും ജനങ്ങൾക്ക് സമ്മാനിച്ചിട്ടുമില്ല. എന്നിട്ടുമെങ്ങിനെ ഇവർ അധികാരത്തിൽ വന്നു? അവരുടെ കയ്യിലൊരു ആയുധമുണ്ട് -‘മതം’. അതുപയോഗിച്ചാണ് കളി.
ഭിന്നിപ്പിച്ചു നിർത്തലാണ് അവരുടെ പണി എന്ന് മനസ്സിലാക്കിയാൽ ഒന്നിച്ചു നിൽക്കലാണ് മറുപടി എന്ന് ഇച്ചെങ്ങായിമാർക്കിനി ആരാ ഒന്ന് പറഞ്ഞ് കൊടുക്കുക?

പിൻകുറിപ്പ്: യു.പി ഉപതെരഞ്ഞെടുപ്പിൽ എസ്.പിക്ക് ബി.എസ്.പി പിന്തുണ. ഈ ബുദ്ധി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോന്നിയിരുന്നെങ്കിൽ യോഗി മുഖ്യമന്ത്രിക്കസേരയിലിരിക്കില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *