കണ്ണൂര്‍• കെ.സുധാകാരന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതരത്തിലാണ് സുധാകരന്റെ പുതിയ പരാമര്‍ശം. തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും തനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചതായി സുധാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും നേതാവ് കെ.സുധാകരന്‍ ശരിക്കും ബി ജെ പി യിലേക്ക് പോകുമെന്നതിന്റെ സൂജനയാണ്. അമിത് ഷായുമായും തമിഴ്നാട്ടിലെ രാജയുമായും കൂടിക്കാഴ്ച നടത്താന്‍ തന്നെ കണ്ണൂര്‍ ബി.ജെ.പി നേതാക്കള്‍ സമീപിച്ചിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ടാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞതിനാല്‍ അവര്‍ പിന്നീട് സമീപിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ബി.ജെ.പിയ്ക്ക് വലിയ സ്വാധീനമില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.
സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണെന്നും സുധാകരന്‍ പറഞ്ഞു.