തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

home-slider indian

ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍ ഒരു വെബ്സീരീസിന്റെ ചിത്രീകരണത്തിലായിരുന്നു താരം. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.

ആഗസ്റ്റില്‍, തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം തമന്ന തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. മാത്രമല്ല, അന്ന് താരം കോവിഡ് പരിശോധന നടത്തുകയും, താന്‍ സുരക്ഷിതയാണെന്ന് പോസ്റ്റിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *