തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലേക്ക്

kerala news

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ 22 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. നിര്‍ണായകമായ വേനല്‍മഴ കുറഞ്ഞതോടെ ഇത് കാര്‍ഷിക മേഖലയെയും വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *