തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഭിക്ഷടനത്തിന് നിരോധനം നിലവിൽ വന്നു . വീട്ടില്‍ വരുന്ന ഭിക്ഷടനക്കാര്‍ക്കും വീട്ടില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന പരിചയമില്ലാത്ത വരെയും നാട്ടില്‍ നിന്നു പുറത്താക്കുന്നതിനുള്ള ശ്രമമാണ് ആദ്യ മായി നടപ്പാക്കാൻ പോകുന്നത് . ഇതിനായി പോലീസ് സഹകരണത്തോടെ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സന്നദ്ധ സംഘടനകളും നവമാധ്യമങ്ങളും രംഗത്തുവന്നു. ‘കുട്ടികളുടെയും, സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്തൂ, പേടി കൂടാതെ ജീവിക്കൂ’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
യുവാക്കള്‍ നാട്ടില്‍ ശ്രദ്ധ കൊടുക്കണമെന്നും രാത്രിയില്‍ പൊലീസിന്റെ അറിവോടെ അതത് പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. അറിയിച്ചാല്‍ പൊലീസ് എല്ലാവിധ സഹായവും ചെയ്തു നല്‍കും. ‘. ജില്ലയിലെ പോലീസ് സ്റ്റേഷനിലെ നമ്ബറുകള്‍ കൂടി സന്ദേശത്തിലുണ്ട്.
പൊതുജനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കുന്നതിന് വാട്സാപ് വഴിയും ഫേസ് ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റോഗ്രാം എന്നി സോഷ്യൽ മീഡിയകളിലൂടെ യാണ് സന്ദേശങ്ങള്‍ കൈമാറി തുടങ്ങിയത് . ജില്ലയുടെ നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ ഇതേ സന്ദേശത്തോടെ ബോര്‍ഡുകളും വച്ചിട്ടുണ്ട്. ഭിക്ഷക്കാര്‍ വന്നാല്‍ ഒന്നും കൊടുക്കരുതെന്ന മുന്നറിയിപ്പുണ്ട്. ഒന്നും ഇല്ല പറഞ്ഞു ഒഴിവാക്കണം. പോകുന്നില്ല എങ്കില്‍ അതും ആണുങ്ങള്‍ ഇല്ലാത്ത സമയമാണെങ്കില്‍ അയല്‍വാസികളെയും പോലീസ് സ്റ്റേഷനിലും അറിയിക്കണം എന്നാണ് നിർദേശം.