വെള്ളയമ്ബലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎമ്മില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് ഇടപാടുകാരുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടിയിലായ അലക്സാണ്ടര്‍ മരിനൊ. (28) യെ തെക്കേ അമേരി ക്കന്‍ രാജ്യമായ നിക്കരാഗ്വയില്നിന്നും കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കേരള പോലീസ് അലക്സാണ്ടര്‍ മരിനോയെ അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്രിമിനല്‍ കേസ് പ്രതിയായ വിദേശിയെ വിദേശരാജ്യത്തുനിന്നും അറസ്റ്റ് ചെയ്യുന്നതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇയാളെ ശനിയാഴ്ച തിരുവനന്തപുരത്തെത്തിച്ചു. രാവിലെയാണ് നിക്കരാഗ്വയി ല്‍നിന്നും പ്രതിയെ കേരള പോലീസിലെ പ്രത്യേക അന്വേഷണ സംഘം വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചത്.
2016 ഓഗസ്റ്റ് എട്ടിന് വെള്ളയമ്ബലം ആല്‍ത്തറ ജംഗ്ഷന് സമീപം എസ്ബിഐ എടിഎം കൗണ്ടറില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ച് പത്ത് ലക്ഷം രൂപ ത ട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് റൊമേനിയന്‍ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അ ന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഇലി മരിയന്‍ ഗബ്രിയേലിനെ മുംബൈയില്‍ നിന്നും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പിടികൂടാന്‍ പോലീസ് നീക്കമാരംഭിച്ചപ്പോള്‍ ഇവര്‍ രാജ്യം വിടുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ അലക്സാണ്ടര്‍ മരിനോയാണ് സംഘത്തിലെ സൂത്രധാരനെന്ന് ഗബ്രിയേല്‍ നേരത്തെ പോലീസിനോട് വ്യക്തമാക്കിയിരുന്നു.