തിരുവനന്തപുരത്ത് സഹപാഠികളുടെ മുന്‍പില്‍ എട്ടാം ക്ലാസുകാരന്‍ എലിവിഷം കഴിച്ചു: കുട്ടി അവശനിലയില്‍ ആശുപത്രിയില്‍

home-slider indian kerala local

തിരുവനന്തപുരം: സഹപാഠികള്‍ക്കു മുന്നില്‍ എട്ടാം ക്ലാസുകാരന്‍ എലിവിഷം കഴിച്ചു. തിരുവനന്തപുരത്തെ മലയിന്‍കീഴിലെ ഒരു സ്‌കൂളില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ ബ്രേക്ക് കൊടുത്തപ്പോഴാണ് സംഭവം.

കേക്ക് രൂപത്തിലുള്ള എലിവിഷം കുട്ടി കഴിക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *