തിരുവനന്തപുരം ജില്ലയില്‍ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

home-slider kerala local

ഇന്ന് രാവിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ജനറല്‍ സെക്രട്ടറി നെബീല്‍ എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനം കഴിഞ്ഞാണ് സംഘര്‍ഷം ഉണ്ടായത്. ഇവര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സി ബി ഐക്ക് വിട്ടുകൊടുക്കുക പരിയാരം മെഡിക്കല്‍ കോളേജില്‍ അമിത ഫീസ് ഈടാക്കുന്നത് തടയുക തുടങ്ങിയവയായിരുന്നു. മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമത്തിനെതിരെയാണ് കെ എസ് യു ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *