തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചത് ഫേസ്ബുക്കിൽ തട്ടിപ്പുകാണിച്ചാണെന്നു കുറ്റസമ്മതമൊഴി ; അമേരിക്കയിൽ പുതിയ വിവാദം ; ഫേസ്ബുക് പ്രതിക്കൂട്ടിൽ

home-slider news

ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസെര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റസമ്മതം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . വിവാദത്തെ തുടര്‍ന്ന് സ്വകാര്യതാ നിയമം ലംഘിച്ച് രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്ബുക് പുറത്താക്കിയിരുന്നു. ഉപയോക്താക്കളെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും പരമാവധി എത്തിച്ച് ട്രംപിന് അനുകൂലമായ തരംഗമുണ്ടാക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ശ്രമിച്ചത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്. ബ്രിട്ടനിലെ ‘ബ്രെക്‌സിറ്റ്’ പ്രചാരണ കാലത്തും കേംബ്രിജ് അനലിറ്റിക്ക സമാനമായ രീതിയില്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ യുകെ പാര്‍ലമെന്റ്‌സര്‍ക്കാര്‍ സമിതികള്‍ അന്വേഷണം നടത്തുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ എസ്സിഎല്‍, യുഎസ് തിരഞ്ഞെടുപ്പു വിശകലനത്തിനു വേണ്ടിയാണു 2013 ല്‍ കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്.
ക്രിസ്റ്റഫര്‍ വെയ്ലി കുറ്റസമ്മതം നടത്തുന്ന വീഡിയോ കാണാം ,

ലോകത്തിലെ വലിയ കമ്പനികളില്‍ ഒന്നായ ഫെയ്‌സ്ബുക്കിന് ഈ വിവാദത്തോടെ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും നഷ്ടമായത് ഏകദേശം 32,600 (500 കോടി ഡോളര്‍) കോടി രൂപ. അമേരിക്കന്‍ തിരഞ്ഞെടുപ്പു കാലത്ത് ട്രംപിനുവേണ്ടി ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് അവരുടെ ഓഹരികളില്‍ ഇടിവുണ്ടായത്. 185.09 ഡോളറായിരുന്ന ഫെയ്‌സ്ബുക്ക് ഓഹരി വില ഒറ്റയടിക്ക് 170.12 ഡോളറിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 8.1 ശതമാനത്തിന്റെ ഇടിവ്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവികാസം കൊണ്ട് ഫെയ്‌സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന് നഷ്ടമായിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *