തിയേറ്റര്‍ പീഡനം;പ്രതികള്‍ കുറ്റം സമ്മതിച്ചു;വന്നത് പീഡിപ്പിക്കാൻ തന്നെ ; സോഷ്യൽ മീഡിയയിൽ പ്രതികരണം ശക്തമാകുന്നു ;പ്രതിയെ സഹായിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍

home-slider kerala news

തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ മെയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പോലീസ്. കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

അതിനിടെ കേസില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീടു തീരുമാനിക്കും. കശ്മീരിലെ കത്വയില്‍ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കുവേണ്ടി ഇയാള്‍ ശബ്ദമുയര്‍ത്തുമ്ബോള്‍ ഇവിടെ പത്തുവയസുള്ള കുരുന്നിനെ പിഡിപ്പിച്ച്‌ രസിക്കുകയായിരുന്നു.

സ്വര്‍ണ്ണക്കച്ചവടക്കാരനായ ഇയാള്‍ സ്വര്‍ണ്ണക്കുട്ടിയെന്നാണ് അറിയപ്പെടുന്നത്. രാഷ്ര്ടീയ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ ഇയാള്‍ ഇറങ്ങില്ലെങ്കടിലും പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിരം സാമ്ബത്തികത്രോതസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മുന്‍ പഞ്ചായത്ത് ഭാരവാഹിയടക്കം രണ്ടു പ്രാദേശിക സി.പി.എം നേതാക്കളെ നിരന്തരം സന്ദര്‍ശിച്ചതായും വിവരമുണ്ട്.

സംഭവം പുറത്തായതോടെ വിസ ഉണ്ടായിട്ടും ഇയാള്‍ പുറത്തേക്ക് കടക്കാതിരുന്നത് ഇവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് സൂചന. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞിനേയും പീഡിപ്പിക്കാന്‍ മൊയ്തീന് ഇവര്‍ ഒത്താശ ചെയ്തുകൊടുക്കുന്നത്. കേസില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്. ആഢംബര വാഹനത്തില്‍ എത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെ ഒപ്പമുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് ദൃശ്യങ്ങള്‍ നിന്നും വ്യക്തമാണ്. രണ്ടു കൈകള്‍ കൊണ്ടു കുട്ടിയേയും സ്ത്രീയേയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

കെ. എല്‍. ജി 240 എന്ന് നമ്ബറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ ഇറങ്ങി വന്നത്. സിനിമ തുടങ്ങുന്നതിനു മുമ്ബ് ഇവര്‍ തിയേറ്ററില്‍ എത്തി. തുടര്‍ന്നു സ്ത്രീയുടെയും കുട്ടിയുടെയും സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനുവേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. ഏപ്രില്‍ 26-ന് പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് ഇതുവരെയും സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയും ചെയ്തു.

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടും പ്രതികരിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാതെയാണ് നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

അതെ സമയം  മലപ്പുറത്ത് തിയേറ്ററില്‍ പത്തുവയസുകാരിക്ക് നേരെയുണ്ടായ ലൈംഗിക പീഡനം നടന്നത് ഹീനമായ പ്രവൃത്തിയെന്ന് മന്ത്രി കെ ടി ജലീല്‍. പരാതി കിട്ടിയിട്ടും അന്വേഷിക്കാന്‍ തയ്യാറാവാത്ത പോലീസിനെതിരെ രൂക്ഷമായി പ്രതികരിച്ചു.ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിയമനടപടി എടുക്കാത്ത പോലീസുക്കാര്‍ക്കെതിരെ ശക്തമായി പ്രതികരണവുമായാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ചങ്ങരംകുളം എസ്.ഐ യെ സസ്പെന്‍റ് ചെയ്തതെന്നും മറ്റു നിയമനടപടികള്‍ സ്വീകരിച്ചതെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡി.വൈ.എസ്.പിക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ കുറിപ്പിലാണ് ഇതേ സംബന്ധിച്ച്‌ മന്ത്രി പറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണരൂപം …..

എന്റെ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററില്‍വെച്ച്‌ പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാല്‍ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടല്‍ വിവരണാതീതമാണ് . പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ് . അത്കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികള്‍ കൈകൊള്ളുന്നതും . DYSP ക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ . സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ്സ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത് . മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാന്‍ ഇടപെട്ടുവെന്ന രീതിയില്‍ “ജയ്ഹിന്ദ്” ചാനലാണ് ഫ്ലാഷ് ന്യൂസ് സംപ്രേഷണം ചെയ്തത് . എന്റെ പേരു പറയാതെ എന്നാല്‍ ഞാനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തും വിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല . ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും . ” ജയ് ഹിന്ദ് ” ചാനലിനെ ആയിരം വട്ടം ഞാന്‍ വെല്ലുവിളിക്കുന്നു . തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂ .

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച “ഈര്‍ഷ്യ” തീര്‍ക്കേണ്ടത് കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്ബിയല്ല . നേര്‍ക്കുനേര്‍ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങള്‍ സാക്ഷി … എടപ്പാള്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാന്‍ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല …. എനിക്കതിന് കഴിയില്ല …. കാരണം രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാന്‍ . സത്യമേവ ജയതേ ……

Leave a Reply

Your email address will not be published. Required fields are marked *