എന്ന് നിന്റെ മെയ്തീന് എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളായിരുന്നു പൃഥ്വിരാജും പാര്‍വ്വതിയും. ഇരുവരും വീണ്ടും ഒന്നിക്കുന്നത് മൈ സറ്റോറിയിലൂടെയാണ്. തീവ്ര പ്രണയത്തിന്റെ കഥയാണ് മൈ സറ്റോറി പറയാന്‍ പോവുന്നതും. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രതിസന്ധികള്‍ക്കൊടുവില്‍ പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന മൈ സ്റ്റോറി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രീകരണം മുതല്‍ സിനിമ വലിയ പ്രശ്നങ്ങളിലൂടെയായിരുന്നു പോയിരുന്നത്. മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം സിനിമയെയും ബാധിച്ചിരുന്നു.
പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് മൈ സ്റ്റോറി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നവാഗത സംവിധായകരുടെ കൂട്ടത്തിലേക്ക് പുതിയൊരാള് കൂടി എത്തിയിരിക്കുകയാണ്. കോസ്റ്റിയൂം ഡിസൈനറായ റോഷ്നി ദിനകര്‍ ആണ് സംവിധാനത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുന്നത്. മൈ സ്റ്റോറി എന്ന പേരിലെത്തിയിരിക്കുന്ന സിനിമ സംവിധാനത്തിനൊപ്പം റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും റോഷ്നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
നടി പാര്‍വ്വതിയെ മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം മൈ സ്റ്റേറിയെ വല്ലാതെ ബാധിച്ചിരുന്നു. നടിക്ക് നേരെയുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കൊപ്പം സിനിമയിലെ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം ഡിസ് ലൈക്കുകള്‍ കിട്ടുകയായിരുന്നു. പാര്‍വ്വതിയുടെ ഒരു സിനിമയെയും വെറുതേ വിടാനുള്ള ഉദ്ദേശമില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു. എന്നാല്‍ സിനിമയ്ക്ക് രക്ഷകനായി എത്തിയത് മെഗാസ്്റ്റാര്‍ മമ്മൂട്ടി തന്നെയായിരുന്നു.