തായ്പേയ്: തായ് വാനില്‍ ശക്തമായ ഭൂചലനത്തില്‍ കിഴക്കന്‍ തീരത്തുള്ള ആഢംബര ഹോട്ടല്‍ നിലംപൊത്തിയതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഹോട്ടല്‍ തകര്‍ന്നുവീണു., ഭൂചലനത്തില്‍ മറ്റൊരു ഹോട്ടലിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി തായ്വാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇത് കൂടാതെ നിരവധി കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും മുപ്പതിലധികം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും തായ്വാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹോട്ടല്‍ തകര്‍ന്നതിന് പുറമേ റോഡുകള്‍ തകര്‍ന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിനുള്ളില്‍ താമസിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തായ് വാന്‍ ദ്വീപിന് സമീപത്തുള്ള രണ്ട് ടെക്ടോണിക് പ്ലേറ്റുകളില്‍ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്ന ഭൂകമ്ബത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും ഭൂചലനമുണ്ടായതെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്വാന്റെ കിഴക്കന്‍ തീരത്ത് ഏതാണ്ട് അഞ്ചോളം ചലനങ്ങള്‍ ഉണ്ടായിരുന്നു.
1999 സെപ്തംബറില്‍ ഇവിടെ നടന്ന 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഏതാണ്ട് 2400ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ദ്വീപിന്റെ കിഴക്കന്‍ തീരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രകമ്ബനം അനുഭവപ്പെട്ടത്. കൂടുതല്‍ പ്രകമ്ബനം അനുഭവപ്പെട്ടതായി സെന്‍ട്രല്‍ വെതര്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.