താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതര്‍

home-slider indian kerala

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശക്തമായ മഴയില്‍ ചുരത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഗതാഗതം താറുമാറായിരിക്കുന്നത്. എന്നാല്‍ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പണികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചുരത്തിലൂടെ ദൈനംദിന പെര്‍മിറ്റുള്ള ബസുകളാണ് കടത്തിവിടുന്നത്. മറ്റ് ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചുരത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം തുടരുന്നതെന്നും ജില്ലാ കളക്റ്റര്‍ യു വി ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *