തമിഴ് സിനിമ ലോകത്തെയും നാറ്റിച്ചു കൊണ്ട് ശ്രീറെഡ്‌ഡി ; ശ്രീയുടെ ലിസ്റ്റിലെ പ്രമുഖ താരങ്ങളുടെ പേരുകൾ കണ്ടു ഞെട്ടി ആരാധകർ ; വായിക്കാം

film news home-slider indian movies Uncategorized

തെന്നിന്ത്യന്‍ സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്ന അവസരത്തില്‍ നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സിനിമയില്‍ അവസരം തേടി വരുന്നവര്‍ അനുഭവിക്കേണ്ടി വരുന്നത് കഠിനമായ ലൈംഗിക ചൂഷണമാണെന്നാണ് ശ്രീ റെഡ്ഢി ആരോപിച്ചത്. ഒപ്പം തനിക്കുണ്ടായ ചൂഷണങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തുകയും സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ നടുറോഡില്‍ വെച്ച്‌ അര്‍ധ നഗ്‌നയായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സിനിമയിലെ ചില താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേരില്‍ ശ്രീറെഡ്ഢി ലൈംഗികാരോപണം ഉന്നയിച്ചത്. നടന്മാരായ രാഘവ ലേറന്‍സ്, ശ്രീകാന്ത്, നാനി, സുന്ദര്‍ സി, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി സംവിധായകരായ എ. ആര്‍ മുരുഗദാസ്, ശിവ കൊരട്ടാല, ഗായകന്‍ ശ്രീറാം എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് ശ്രീറെഡ്ഢി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആരോപണ വിധേയരായവര്‍ ഇത് നിഷേധിക്കുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് നടനും തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഭാരവാഹിയുമായ കാര്‍ത്തി പ്രതികരണവുമായി എത്തിയത്. ശ്രീ റെഡ്ഢിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കതെിരെ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാമെന്നും കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ കടക്കുട്ടി സിങ്കത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നടി ശ്രീറെഡ്ഢി തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്.

ഇനിയും പലരുടേയും മുഖംമൂടി അഴിയാനുണ്ടെന്നും ശ്രീ റെഡ്ഢി വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള മുന്‍നിര നായികമാരുടെ എണ്ണം തന്റെയിനേക്കാളും വലുതാണെന്നും ശ്രീറെഡ്ഢി പറയുന്നു. നടി ശ്രീ റെഡ്ഢി നടന്‍ സുന്ദര്‍ സിക്കെതിരെ ആരോപണവുമായി വന്നതിന് പിന്നാലെ നടിയും സുന്ദര്‍സിയുടെ ഭാര്യയുമായ ഖുശ്‌ബു പ്രതികരണവുമായി എത്തിയിരുന്നു. ശ്രീറെഡ്ഢിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഖുശ്‌ബു നടത്തിയത്. ഇതോടെ മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങളെ പോലെ തെന്നിന്ത്യന്‍ സിനിമാ ലോകവും മാറുകയാണ്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പ്രതിയാക്കി കുറ്റപത്രം കൊടുത്തിട്ടും നടന്‍ ദിലീപിനെ താര സംഘടന സംരക്ഷിക്കുകയാണ്. ഇതിന് സമാനമാണ് തമഴിലേയും അവസ്ഥയെന്നാണ് വിലയിരുത്തല്‍.

നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍.സി എന്നിവര്‍ക്കെതിരേ ഗുരുരുതരമായ ആരോപണങ്ങളുമായി എത്തിയ ശ്രീ റെഡ്ഡിയുടെ ലിസ്റ്റ് കണ്ട് ഇതിനൊരവസാനമില്ലേ എന്ന് ചോദിച്ചവര്‍ക്ക് നടി നല്കിയ മറുപടിയാണ് പുതിയ വഴിത്തിരവിലേക്ക് എത്തിക്കുന്നത്.

തന്റെ ലിസ്റ്റ് ഒക്കെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര താരങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ മറുപടി. തൃഷ, സാമന്ത, നയന്‍താര, ഹന്‍സിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൂട്ടി വായിച്ചാല്‍ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്ബ് മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂൂചനകളില്‍ നിന്ന് മനസാക്കാവുന്നതാണ്.

തെലുങ്കിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളെയും സംവിധായകരെയും തുറന്നു കാട്ടിയതിനു തൊട്ടുപിന്നാലെ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരെയാണ് ശ്രീ ഉന്നം വയ്ക്കുന്നത്. പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവര്‍ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന ചോദ്യത്തിനാണ് നര്‍മം കലര്‍ത്തി ശ്രീ റെഡ്ഡി മറുപടി നല്‍കുന്നത്.

ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു.

തമിഴ് സംവിധായകന്‍ സുന്ദര്‍ സി യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി. തന്നോട് പറഞ്ഞതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

എന്നാല്‍ പോസ്റ്റിട്ട് അധികമാകുന്നതിന് മുന്‍പ് തന്നെ ശ്രീറെഡ്ഢിക്ക് മറുപടിയുമായി നടിയും സുന്ദര്‍സിയുടെ ഭാര്യയുമായ ഖുശ്‌ബു രംഗത്തെത്തിയിരുന്നു.നായയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഖുശ്‌ബു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *