തമിഴ്‌നാട്ടിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു സർക്കാർ; വിജയ് ഭീകരവാദിയെന്നു മന്ത്രി ; മുരുകദാസിനെയും വിജയിയെയും അറസ്റ്റു ചെയ്യാൻ നീങ്ങുന്നെന്നും വാർത്തകൾ ;

home-slider politics

റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ നൂറു കോടി ക്ലബില്‍ കയറി റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടും വിജയ്‌യുടെ സര്‍ക്കാര്‍ സിനിമയ്ക്ക് രക്ഷയില്ല. വിവാദങ്ങളുമായി തമിഴ്‌നാട് രാഷ്ട്രീയം സിനിമയെ വേട്ടയാടാന്‍ ഉറച്ചുതന്നെയാണ്.

വിജയ് എന്ന വളര്‍ന്നു വരുന്ന നടനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ചിത്രത്തിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടനെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള മന്ത്രി കടമ്ബൂര്‍ സി രാജയുടെ പ്രസ്താവന നടത്തിയിരുന്നു. പിന്നാലെ നിയമമന്ത്രി സിവി ഷണ്‍മുഖനും രംഗത്തെത്തിയിരിക്കുകയാണ്.

വിജയ്- മുരുഗദോസ് ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് ഷണ്‍മുഖന്‍ അഭിപ്രായപ്പെട്ടു. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിനെതിരെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എ.ആര്‍ മുരുഗദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍.

 

ചിത്രം സർക്കാർ ഭരണകക്ഷിയായ എ ഐ ഡി എം കെ യേയും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെയും അപമാനിക്കുന്നു എന്ന ആരോപണമാണ് ഇപ്പോൾ മന്ത്രിമാർ ഉൾപ്പെടെ ആവർത്തിക്കുന്നത്..
വോട്ടിന് അയ്യായിരം രൂപ മുതൽ ഫ്രീ ആയി സാധനങ്ങൾ നല്കുന്നതിനെയും വരെ വിമർശിച്ച സർക്കാറിലെ സീനുകൾ സർക്കാർ വിരുദ്ധ സീനുകൾ നീക്കാതെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് എ ഐ ഡി എം കെ അവകാശപ്പെടുന്നത്…

തമിഴ്‌നാട്ടിൽ വ്യാപകമായി ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് നേരെ വിജയുടെ കട്ടൗട്ടുകളും ബാനറുകളും വലിച്ചു കീറിയും കോലം കത്തിച്ചും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിവാദ സീനുകൾ നീക്കം ചെയ്യാൻ അണിയറക്കാർ തയ്യാറായി എന്നും വാർത്തയുണ്ട്..
അങ്ങനെയെങ്കിൽ നാളെ മുതൽ റീ സെൻസർ ചെയ്യപ്പെട്ട, മുറിച്ചു മാറ്റിയ സർക്കാർ ആവും തീയേറ്ററുകളിൽ ഉണ്ടാവുക.

ഇതിനിടയിൽ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ ഡിഎംകെ നേതാവ് കറുപ്പയ്യ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന് കോകിലവാണി എന്നല്ല ജയലളിത എന്നു തന്നെയായിരുന്നു പേരിടേണ്ടത് എന്നു പ്രഖ്യാപിച്ചതും വിവാദത്തിന് ചൂട് പിടിപ്പിക്കുന്നു..

അമ്മയെ അപമാനിക്കാൻ അനുവദിക്കില്ല എന്ന ഭരണകക്ഷിയുടെ പ്രഖ്യാപനവും ചിത്രം തീയേറ്ററിൽ പ്രശനങ്ങളില്ലാതെ ഓടുമെന്ന വിജയ് ഫാൻസ് അസോസിയേഷന്റെ പ്രഖ്യാപനവും നിലവിൽ സർക്കാർ സിനിമയെ വലിയ വിവാദത്തിലാണ് ചാടിച്ചിരിക്കുന്നത്..
ഒടുവിൽ സംവിധായകൻ മുരുഗദോസിന്റെ അറേസ്റ്റിലേക്കാണ് കാര്യങ്ങൾ പോവുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..

ഒന്നുകിൽ വിജയ് സർക്കാരിനെ വലിച്ചു താഴെയിടും, അല്ലെങ്കിൽ സർക്കാർ വിജയുടെ സർക്കാരിനെ വലിച്ചു താഴെയിടും..
രണ്ടായാലും വിമർശനങ്ങൾ ഭയക്കുന്ന ഭരണസംവിധാനം എന്നത് ജനാധിപത്യത്തിനും കലാ സാംസ്കാരിക മേഖലയ്ക്കും ആപത്താണ്, അപകടമാണ്..

Leave a Reply

Your email address will not be published. Required fields are marked *