തന്നെ ബിജെപിയിലേക്ക് പറഞ്ഞയക്കാൻ നോക്കുന്നവർക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.

home-slider kerala politics

എല്ലാം കള്ളം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വിധത്തില്‍ നടത്തുന്ന പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തന്റെ പ്രസംഗം മുറിച്ചുമാറ്റി തെറ്റായ വിധത്തില്‍ പ്രസിദ്ധീകരിച്ച മാധ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും
രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ബിജെപിയില്‍ ചേരില്ല എന്നും അദ്ദേഹം പറഞ്ഞു . ഇടതുപക്ഷത്തിന്റെ പ്രചാരണം ആരുടെയെങ്കിലും മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു . ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ തെളിവുകള്‍ നിരത്തി പ്രസംഗിക്കാറുള്ള തനിക്ക് സിപിഎമ്മിനെപ്പോലെ വിസര്‍ജിച്ചത് കഴിക്കാന്‍ സാധിക്കില്ല. ബിജെപിയില്‍നിന്ന് ക്ഷണം ലഭിച്ചെന്ന് തുറന്നു പറഞ്ഞത് തന്റെ രാഷ്ട്രീയ ധാര്‍മികത മൂലമാണ്. മറ്റുള്ളവരെ അവരുടെ കൂടെ കൂട്ടുന്നതിന് ബിജെപി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അത് അവര്‍ എല്ലാ സംസ്ഥാനങ്ങളിലും ചെയ്യുന്നുണ്ട്. എന്നാല്‍ അവരുടെ ചാക്കില്‍ കയറാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്നത് ജയരാജനെപ്പോലുള്ളവര്‍ക്കേ സാധിക്കൂ. സ്വപ്നലോകം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയിലാണ് പി. ജയരാജന്‍ ഇപ്പോഴുള്ളത്. ജയരാജനും സിപിഎമ്മും നടത്തുന്ന പ്രചരണം കൊലപാതക രാഷ്ട്രീയം മൂലം ഒറ്റപ്പെട്ട സ്ഥിതിയില്‍നിന്ന് തിരിച്ചുവരാനുള്ള കുതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയല്ലെങ്കില്‍ ഏതാണ് ഫാസിസ്റ്റ് പാര്‍ട്ടി? പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സിപിഐ തന്നെ പറഞ്ഞിട്ടുണ്ട്. ഏകാധിപത്യം ഫാസിസ്റ്റ് രീതിയാണ്. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കുമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലേതുപോലെ മുസ്ലിം സമുദായത്തിനെതിരെ സംഘടിതമായ ആക്രമണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. കണ്ണൂരിലെ കൊലപാതകങ്ങളും വീടു കൊള്ളകളുമെല്ലാം നടത്തിയത് മുസ്ലിങ്ങള്‍ക്കെതിരായാണെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു. ത്രിപുരയിലെ ബിജെപി വിജയത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രെസ്സുകാരെല്ലാം ബിജെപിക്കാരാകും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് . അതിലൊന്നായിരുന്നു സുധാകരന്റെ ബിജെപി പോക്ക് . എന്തായാലും ആ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനമായി …

Leave a Reply

Your email address will not be published. Required fields are marked *