തട്ടികൊണ്ടുപോയ പെണ്‍കുഞ്ഞിനായി ട്രെയിന്‍ ഒാടിയത്​ 200 കിലോമീറ്ററിലധികം

home-slider

ഭോപാല്‍: തട്ടി​ക്കൊണ്ടുപോയ പെണ്‍കുഞ്ഞിനായി എക്​സ്​പ്രസ്​ ട്രെയിന്‍ നിര്‍ത്താതെ ഒാടിയത്​ 200 കിലോമീറ്ററില്‍ അധികം. ലലിത്​പുര്‍ റെയില്‍വേ സ്​റ്റേഷന്‍ മുതല്‍ ഭോപാല്‍ വരെയാണ്​ ​ട്രെയിന്‍ ഒാടിയത്​. ​ഭോപാല്‍ റെയില്‍വേ സ്​റ്റേഷനില്‍ കാത്തുനിന്ന പൊലീസ്​ കുഞ്ഞിനെ കണ്ടെത്തുകയും തട്ടികൊണ്ടുപോയയാളെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു. എന്നാല്‍ പെണ്‍കുഞ്ഞിനെ കൊണ്ടുപോയത്​ സ്വന്തം പിതാവ്​ തന്നെയാണെന്ന്​ മനസിലായതോടെ പൊലീസ്​ ഞെട്ടി.

കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്കാണ്​ തട്ടികൊണ്ടുപോകലിലും ട്രെയിന്‍ തടയലിലും കലാശിച്ചത്​. ഭാര്യയും ഭര്‍ത്താവും വഴക്കി​ട്ടതോടെ തിങ്കളാഴ്​ച വൈകിട്ട്​ മൂന്നു​മണിയോടെ മൂന്നുവയസായ പെണ്‍കുഞ്ഞിനെയും എടുത്ത്​ പിതാവ്​ വീടുവിട്ടിറങ്ങി. ലലിത്​പുര്‍ റെയില്‍വേ സ്​റ്റേഷന്​ സമീപമാണ്​ ദമ്ബതികളുടെ വീട്​. കുഞ്ഞിനെ കൊണ്ടുപോയത്​ പിതാവ്​ തന്നെയായിരുന്നുവെന്ന്​ മാതാവിന്​ അറിയാമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

കുഞ്ഞി​െന്‍റ അമ്മ ലലിത്​പുര്‍ സ്​റ്റേഷനിലെത്തി കുഞ്ഞിനെ തട്ടിയെടുത്തശേഷം പ്രതി ട്രെയിനില്‍ കയറി രക്ഷ​പ്പെട്ടതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.പി.എഫ്​ ജവാന്‍മ​ാരോട്​ പരാതി പറയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരാള്‍ കുഞ്ഞിനെയും എടുത്ത്​ രപ്​തി സാഗര്‍ സൂപ്പര്‍ഫാസ്​റ്റ്​ ട്രെയിനില്‍ കയറുന്നത്​ വ്യക്തമായി.

ഇതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനും തട്ടികൊണ്ടുപോയയാളെ പിടികൂടുന്നതിനും ഭോപാല്‍ സ്​റ്റേഷനില്‍ എത്തുന്നതുവരെ നിര്‍ത്തരുതെന്ന്​ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌​ അറിയിക്കുകയുമായിരുന്നു. ഇതോടെ ട്രെയിന്‍ മറ്റെവിടെയും നിര്‍ത്താതെ 241 കിലോമീറ്റര്‍ അകലെ ഭോപാലില്‍ നിര്‍ത്തി. ഭോപാലില്‍വെച്ച്‌​ പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തുകയും തട്ടികൊണ്ടുപോയയാളെ കസ്​റ്റഡിയില്‍ എടുക്കുകയും ചെയ്​തു. തുടര്‍ന്ന്​ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ പിതാവ്​ ആണെന്ന്​ തെളിയുകയായിരുന്നു. ഇതോടെ പെണ്‍കുഞ്ഞിനെയും പിതാവിനെയും ലലിത്​പുരില്‍ തിരികെ എത്തിച്ചു. തുടര്‍ന്ന്​ ഭാര്യയെയും ഭര്‍ത്താവിനെയും കൗണ്‍സിലിങ്ങിന്​ വിധേയമാക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *