ഐപിഎലിലെ 13-ാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു കൂറ്റന്‍ വിജയം. 71 റണ്‍സിനാണ് കെകെആര്‍ ഡെവിള്‍സിനെ തുരത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ആന്ദ്രെ റസല്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ മറ്റൊരു വിന്‍ഡീസ് താരം സുനില്‍ നരെയ്ന് ബൗളിംഗില്‍ ഡല്‍ഹിയുടെ നടുവൊടിച്ചു.
ആദ്യം ബാറ്റു ചെയ്ത കെകെആര്‍ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 14.2 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി. ഗ്ലെന്‍ മാക്സ്വെല്(22 പന്തില്‍ 47), റിഷഭ് പന്ത്(26 പന്തില്‍ 43) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. കെകെആറിനായി സുനില്‍ നരെയ്ന്(18/3), കുല്‍ദീപ് യാദവ്(32/3) എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
ഈഡന് ഗാര്‍ഡനില്‍ ആദ്യം ബാറ്റുചെയ്ത കോല്‍ക്കത്ത ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയിരുന്നു. നീതീഷ് റാണെ(59), ആന്ദ്രെ റസല്‍(12 പന്തില്‍ 41) എന്നിവരുടെ പ്രകടനമാണ് കോല്‍ക്കത്തയ്ക്കു മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആറിന് തുടക്കത്തില്‍ത്തന്നെ സുനില്‍ നരെയ്നെ(1) നഷ്ടപ്പെട്ടു. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന റോബിന് ഉത്തപ്പ-ക്രിസ് ലിന് സഖ്യം സ്കോര്‍ ബോര്‍ഡില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 റണ്‍സ് നേടി ഉത്തപ്പ പുറത്തായതിനു പിന്നാലെ 29 പന്തില്‍ 31 റണ്‍സുമായി ലിന്നും മടങ്ങി. മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും നായകന് ദിനേശ് കാര്‍ത്തിക്കിനും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 10 പന്തില്‍ 19 റണ്‍സായിരുന്നു കാര്‍ത്തിക്കിന്റെ സന്പാദ്യം.
ഒരറ്റത്തു പോരാടിയ നിതീഷ് റാണെയ്ക്കുകൂട്ടായി ആന്ദ്രെ റസല്‍ എത്തിയതോടെ കെകെആര്‍ സ്കോര്‍ബോര്‍ഡ് കുതിച്ചു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ റസല്‍ 11 പന്തില്‍ 41 റണ്‍സ് അടിച്ചുകൂട്ടിയശേഷം ബോള്‍ട്ടിന്റെ യോര്‍ക്കറിനു മുന്നില്‍ വീണു. ആറു സിക്സറുകളാണ് റസല്‍ പറത്തിയത്. അര്‍ധസെഞ്ചുറി തികച്ച റാണെ (35 പന്തില്‍ 59) യും പുറത്തായതോടെ കെകെആര്‍ സ്കോര്‍ ഇഴഞ്ഞു. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ കോല്‍ക്കത്തയ്ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ഡല്‍ഹിക്കായി രാഹുല്‍ തെവാട്ടിയ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ക്രിസ് മോറിസ്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റുമായി രാഹുലിനു പിന്തുണ നല്കി