ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില കുതിച്ചുയരുകയാണ്.പെട്രോളിന് ഒരു പൈസയും ഡീസലിന് നാലുപൈസയും കൂടിയതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ വെബ്‌സൈറ്റിലെ വില പ്രകാരം ഡല്‍ഹിയില്‍ 65.31 രൂപയും കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് ഡീസലിന്റെ പുതിയ വില.