ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രണ്ടും കല്പിച്ചു ; ഇനി പോലീസ് സ്റ്റേഷനുകളിൽ അഴിമതി കുറഞ്ഞേക്കും ;

home-slider kerala

പൊലീസ് സ്റ്റേഷനുകളെ അഴിമതി മുക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

ഇതുപ്രകാരം പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ എസ്‌.പിമാരെ കൃത്യമായി അറിയിക്കണം. എസ്‌.ഐമാര്‍ക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡി.വൈ.എസ്‌.പിമാര്‍ പരിശോധിക്കണം. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. പരാതി നല്‍കേണ്ട പ്രധാന നമ്ബരുകളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നമ്ബരും സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കണം. അന്വേഷണത്തിനിടെ ജനങ്ങളോട് മോശമായി പെരുമാറുകയും കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *