ഡിഫന്‍ഡര്‍ ഇനി ഈ ലോകകപ്പില്‍ കളിക്കില്ല,ബ്രസീലിന് തിരിച്ചടി

football home-slider sports

ബ്രസീല്‍ ക്യാമ്ബില്‍ നിന്ന് ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരമായ റൈറ്റ് ബാക്ക് ഡാനിലോ ഇനി ഈ ലോകകപ്പില്‍ കളിക്കില്ല എന്ന് ബ്രസീല്‍ ഔദ്യോദികമായി സ്ഥിതീകരിച്ചു. താരം പരിക്ക് ഭേദമായി തിരിച്ചെത്തിയിരിക്കുകയാണെന്ന് സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇടതു കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് താരത്തിന് ഈ ലോകകപ്പില്‍ ഇനി കളിക്കാന്‍ ആകില്ല എന്നും ബ്രസീല്‍ സ്ഥിതീകരിച്ചു.

ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ ഡാനിലോ കോസ്റ്ററിക്കയ്ക്കെതിരെയും സെര്‍ബിയക്കെതിരെയും പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്ക് എതിരെയും ഡാനിലോ കളിച്ചിരുന്നില്ല. പകരം ഫാഗ്നര്‍ ആയിരുന്നു റൈറ്റ് ബാക്കായി കളിച്ചത്. കൊറിയന്തസിന്റെ താരമാണ് ഫാഗ്നര്‍ തന്നെ ആയിരിക്കും മെക്സിക്കോയ്ക്ക് എതിരെ ആദ്യ ഇലവനില്‍ ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *