കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ (ഡബ്ളിയു സി സി) വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വന്ന വീഴ്ചയാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ കാരണം.വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിക്കുന്ന ദിവസം രാവിലേയും അതിന്‍റെ ആള്‍ക്കാരുമായി ഫോണില്‍ സംസാരിച്ചപ്പോഴും സംഘടന രൂപീകരിക്കുന്നതായി അറിയിച്ചിരുന്നില്ല.
പുതിയ വനിത സംഘടനയുടെ ആദ്യ യോഗത്തില്‍ തന്നെ നിരവധി പരാതികള്‍ ലഭിച്ചു. അടുത്ത ആഴ്ച ചേരുന്ന കോര്‍ കമ്മിറ്റിയില്‍ പരാതികളിന്മേലുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും.നിരവധി സംഘടനകള്‍ സിനിമ മേഖലയിലുണ്ട്. എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലെന്‍ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമാരംഗത്തെ ആരും ശ്രദ്ധിക്കപ്പെടാത്ത സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംഘടന ഏറ്റെടുക്കും. സിനിമയിലെ എല്ലാ സംഘടനകളുമായും യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
ഫെഫ്കയുടെ വനിതാ വിഭാഗം എന്ന നിലയിലാണ് കഴിഞ്ഞ ദിവസം പുതിയ സംഘടന ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുള്ളത്