ട്രോളിയവർക്കെല്ലാം ഇനി സല്യൂട്ടടിക്കാം ; കുമ്മനം ഇനി മിസോറാം ഗവർണർ ; കേരളത്തിലെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആവേശത്തിൽ ;

home-slider kerala politics

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28 ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്.

രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ നില്‍ക്കെയാണ് കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ച്‌ ബിജെപി ഞെട്ടിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന. പ്രഫ.ഗണേഷ് ലാല്‍ ഒഡീഷ ഗവര്‍ണറാകും.

1978-79ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 1983 കാലത്താണ് നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത്. 1985-ല്‍ ഹിന്ദുമുന്നണിയുടെ ഭാരവാഹിയായി. 1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി യായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ചു. 1987ന് ശേഷം ആര്‍.എസ്.എസിന്റെ പ്രചാരകനായി.

ആര്‍.എസ്.എസ്. പ്രചാരകനെന്ന നിലയില്‍ വ്യത്യസ്ത ചുമതലകള്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.

വിവിധ ഹൈന്ദവവിഭാഗങ്ങളെ ഒന്നിപ്പിച്ച്‌ ഹിന്ദു ഐക്യവേദി എന്ന കുടക്കീഴില്‍ കൊണ്ടുവന്നത് കുമ്മനമാണ്. അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ നേതാവായിരുന്നു.

കേരളത്തിലെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുന്ന തീരുമാനം കൂടിയാണ് ഗവര്‍ണ്ണര്‍ നിയമനം. അഞ്ചു വര്‍ഷമാണ് കാലാവധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഒറ്റക്കെട്ടായി എടുത്ത തീരുമാനം ചെങ്ങന്നുര്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് എന്നത് പ്രവര്‍ത്തകരെ കൂടുതല്‍ ആവേശഭരിതരാക്കിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *