ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെ കൈവിട്ടു അമേരിക്ക , പാകിസ്ഥാനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫാഗാനിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാനു കനത്ത തിരിച്ചടിയായേക്കാവുന്ന നടപടി.
ഭീകരതയെ നേരിടുന്നതില്‍ പാകിസ്ഥാന്‍ താല്പര്യം കാണിക്കാത്തതിൽ പ്രതിഷേധിച്ചാണ് കടുത്ത നടപടിക്ക് അമേരിക്ക മുതിര്‍ന്നത്.
വർഷ വര്ഷം പാകിസ്താനുണ്ടാവുന്ന സഹായം ഇനി ഉണ്ടായേക്കില്ല , 25.5 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഒറ്റയടിക്ക് പാകിസ്ഥാനു നഷ്ടമാകുന്നത്. 3300 കോടി ഡോളറിന്റെ സഹായമാണ് കഴിഞ്ഞ 15 വര്‍ഷം അമേരിക്ക പാകിസ്ഥാനു നല്‍കിയത്.
അമേരിക്കന്‍ നേതാക്കള്‍ക്ക് പറ്റിയ വിഢിത്തമായിരുന്നു സാമ്ബത്തിക സഹായം. ഇതില്‍ നിന്ന് തിരിച്ചു ലഭിച്ചത് നുണകളും വഞ്ചനയും മാത്രമാണ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ഭീകരതയെ നേരിടുന്നതില്‍ പാകിസ്ഥാന്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് കടുത്ത നടപടിക്ക് അമേരിക്ക മുതിര്‍ന്നത്.