ലണ്ടന്‍: യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിെന്റ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ പ്രോേട്ടാകോള്‍ ലംഘനം. എലിസബത്ത് രാജ്ഞിയുമായി ബ്രിട്ടനിലെ വിന്റ്സോറില്‍ നടന്ന കുടിക്കാഴ്ചയിലാണ് ട്രംപ് പ്രോേട്ടാകോള്‍ ലംഘിച്ചത്.
ട്രംപ് കൂടിക്കാഴ്ചക്ക് എത്താന്‍ വൈകിയതോടെ മിനിറ്റുകളോളമാണ് 92കാരിയായ എലിസബത്ത് രാജ്ഞിക്ക് പൊരിവെയിലില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. അല്പസമയത്തിനു ശേഷം എത്തിയ ട്രംപ് രാജ്ഞിയെ തല കുനിച്ച് ബഹുമാനം പ്രകടിപ്പിക്കുന്നതിനു പകരം ഹസ്തദാനം ചെയ്തതും വിമര്‍ശനത്തിനിടയാക്കി. ട്രംപിെന്റ പത്നി മെലാനിയയും രാജ്ഞിയെ ഹസ്തദാനം ചെയ്താണ് ആദരവ് പ്രകടിപ്പിച്ചത്.
ഇതേതുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നിശിത വിമര്‍ശനമാണുയര്‍ന്നത്. ഇതു കൂടാതെ സേനയുടെ ഗാര്‍ഡ് ഒാഫ് ഹോണര്‍ സ്വീകരിക്കുന്നതിനായി രാജ്ഞിയോടൊപ്പം നടന്നു നീങ്ങുമ്ബോള്‍ ട്രംപ് രാജ്ഞിയെ മറികടന്ന് ഏറെ മുമ്ബില്‍ നടന്നതും വിമര്‍ശനത്തിനിടയാക്കി. ട്രംപിെന്റ പ്രവൃത്തിയെ മര്യാദയില്ലായ്മയും ധാര്‍ഷ്ട്യവുമായാണ് സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തുന്നത്.