ടോക്കിയോ : പാരാലിമ്ബിക്‌സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഒളിമ്ബിക്‌സിലെ പ്രകടനം ആവര്‍ത്തിക്കാനുറപ്പിച്ച് ഇന്ത്യന്‍ സംഘം നാളെ പാരാലിമ്ബിക്‌സില്‍ ഇറങ്ങുന്നു. ടോക്കിയോ വിലെ ഒളിമ്ബിക്‌സിലെ അതേ സൗകര്യങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ദിവ്യാംഗര്‍ക്കായി നടക്കുന്ന ഒളിമ്ബിക്‌സാണ് പാരാലിമ്ബിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്.
1960ലാണ് ആദ്യമായി പാരാലിമ്ബിക്‌സ് ആരംഭിച്ചത്. 23 രാജ്യങ്ങളുമായിട്ടായിരുന്നു തുടക്കം. ഇത്തവണ 5 സ്വര്‍ണ്ണമടക്കം 15 മെഡലുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്. റിയോ പാരാലിമ്ബിക്‌സില്‍ ഹൈജംപില്‍ സ്വര്‍ണ്ണം നേടിയ മാരിയപ്പന്‍ തങ്കവേലുവാണ് ഇത്തവണ ഇന്ത്യന്‍ പതാക ഏന്തുന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം രണ്ടാഴ്ച മുന്നേ ടോക്കിയോ വിലെ ഒളിമ്ബിക്‌സ് ഗ്രാമത്തിലെത്തി.
ഇന്ത്യന്‍ പാരാലിമ്ബിക്‌സ് അസോസിയേഷനും കേന്ദ്ര കായിക മന്ത്രാലയവും സംയുക്തമാ യിട്ടാണ് താരങ്ങള്‍ക്ക് യാത്ര അയപ്പ് നല്‍കിയത്. പാരാലിമ്ബിക്സ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘമാണ് ഇത്തവണ ടോക്കിയോവിലേക്ക് എത്തിയത്. ഇന്ത്യക്കായി 54 താരങ്ങളാണ് മെഡല്‍വേട്ടയ്‌ക്കിറങ്ങുന്നത്. 9 ഇനങ്ങളിലായിട്ടാണ് 54 താരങ്ങള്‍ ടോക്കിയോവില്‍ മത്സരിക്കുന്നത്. 5 സ്വര്‍ണ്ണമടക്കം 15 മെഡലുകളാണ് പുരുഷ വനിതാ താരങ്ങള്‍ ലക്ഷ്യമിടുന്നത്.