കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടന് ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറഞ്ഞു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൊവീനോയെ 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന കള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് നടന്റെ വയറിന് പരിക്കേറ്റത്.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണെന്നാണ് വിവരം. അതേസയം പരിക്ക് സാരമല്ലാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല..
‘കള’ എന്ന ചിത്രത്തിന്ന്റെ ഷൂട്ടിനിടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്ക്.എന്നാ കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. നടന്റെ കരളിന് സമീപത്തായി രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ടൊവീനോ ഐസിയുവിലാണെന്നും എന്നാല്‍ തല്ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു