ഇന്ന് ത്രിരാഷ്ട്ര ഫൈനല്‍, ഫസ്റ്റ് ബാറ്റിംഗ് ന്യൂസിലാണ്ടിന്. ഓസ്ട്രേലിയയുടെ ടി20 ഒന്നാം റാങ്കിലേക്കുള്ള കുതിപ്പ് തടയാന്‍ ന്യൂസിലാണ്ട് ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഓസ്ട്രേലി സ്വന്തമാക്കി. ഇന്ന് ജയം സ്വന്തമാക്കാനായാല്‍ ടി20യില്‍ ഒന്നാം റാങ്ക് ഓസ്ട്രേലിയയ്ക്ക് നേടൻ കഴിയും .
ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, റോസ് ടെയിലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം , ടിം സീഫെര്‍ട്, മിച്ചല്‍ സാന്റര്‍, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, ഇഷ് സോധി
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഡി ആര്‍ക്കി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാറേ, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്