‘ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു, ഒരു മക്കള്‍ക്കും ഇനി എന്റെ മകന്റെ ഗതി വരരുത്’ മകന്റെ വേർപാടിന്റെ വേദന മാറാതെ ഉദയകുമാറിന്റെ അമ്മ;

home-slider kerala news

‘ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു. ഒരു മക്കള്‍ക്കും ഇനി എന്റെ മകന്റെ ഗതി വരരുത്’, നൊന്തുപെറ്റ ഒരേയൊരു മകനെ തന്നില്‍ നിന്നും എന്നന്നേക്കുമായി അകറ്റിയവര്‍ക്ക് കോടതി നല്‍കിയ ശിക്ഷയില്‍ പ്രതികരിക്കുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി.

‘ലോകത്ത് ഒരു പോലീസുകാരും ഇനി ഇങ്ങനെ പെരുമാറരുത്. ഒരു ഓണത്തിനാണ് എന്റെ മകനെ അവര്‍ പിടിച്ചുകൊണ്ടു പോയത്. മറ്റൊരു ഓണത്തിന് മുമ്ബ് അവര്‍ക്ക് ശിക്ഷ ലഭിച്ചു. ഇതിന് മുകളില്‍ ഏത് കോടതിയില്‍ പോയാലും ഈ ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കും’ എന്നും പ്രഭാവതി പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പ്രഭാവതി അറിയിച്ചു. കൂടെ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം എല്ലാവര്‍ക്കും അവര്‍ നന്ദിയും പറഞ്ഞു.

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നും രണ്ടും പ്രതികളായ കെ.ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഇവരെ കൂടാതെ കേസിലെ മറ്റു പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അജിത് കുമാര്‍, മുന്‍ എസ്.പി മാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം വീതം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *