ബെര്‍ലിന്‍:ബോംബ് നിര്‍വീര്യമാക്കാന്‍ ബെര്‍ലിനില്‍ വന്‍ ഒഴിപ്പിക്കല്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബ് നിർവീര്യമാക്കുന്നതിനാണ് ജര്‍മനിയിലെ ബെര്‍ലിനില്‍ കൂട്ട ഒഴിപ്പിക്കല്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ 500 കിലോഗ്രാം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കുന്നതിനാണ് ഒഴിപ്പിക്കല്‍. ഇതിനായി 800 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.പ്രദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒൻപതു മുതലാണ് ഒഴിപ്പിക്കുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ആശുപത്രികള്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എന്നിവ ഒഴിപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടും. പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
