ജൂലൈ 20 മുതല്‍ സംസ്ഥാനത്ത് ലോറി സമരം

home-slider indian kerala local

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ജൂലൈ 20 മുതല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നത്.

സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ ജൂലൈ 20ന് സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *