ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടറായ അമ്ബത്തിരണ്ടുകാരനെ ഭാര്യയും മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സദാര്‍ ബസാര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. മെഹര്ബാന് അലിയാണ് കൊല്ലപ്പെട്ടത്.
മെഹര്‍ബാന്റെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22)ഇറാം(19)ആലിയ(18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍പൂരിലെ വീടിനുസമീപത്തായി മലിന ജലമൊഴുകുന്ന കനാലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.പക്ഷേ, വീട്ടുകാര്‍ അന്വേഷണത്തോട് സഹകരിച്ചില്ല. പന്തികേട് മണത്ത പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. ഇതാേടെ വീട്ടുകാര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചു. കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തായി. കുടുംബാംഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവും ലഭിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റുചെയ്തുവെന്നാണ് വിവരം.
മക്കള്‍ ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ മെഹര്ബാനോടുള്ള മക്കളുടേയും ഭാര്യയുടേയും വിരോധമാണ് കൊലക്ക് പ്രേരിപ്പച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുപിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.