ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല ; തുറന്നടിച്ച്‌ വി.എസ്

home-slider kerala ldf news

ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലന്ന് വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരം. എന്‍.എസ്.എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസ്റ്റ് ആശയമെന്നും വി.എസ് വ്യക്തമാക്കി.

വനിതാമതിലുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നതിനിടെയാണ് വി.എസിന്റെ വിമര്‍ശനം.

അതേസമയം കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ പുതിയ കാലത്തിനനുസരിച്ച്‌ മുന്നോട്ടു കൊണ്ടുപോകുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ അണിചേരുമെന്നും കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

വനിതാമതിലിനു മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. വനിതാ സംഘടനകളുടെ സംസ്ഥാനതല യോഗം ചേരും. ഈ മാസം എട്ടിന് എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് എല്‍ഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *