ജലീലിനെ സിപിഎം കൈവിടുന്നു? സഹകരണത്തില്‍ ഇഡി വേണ്ട, കുഞ്ഞാലിക്കുട്ടിയോട് വ്യക്തിവൈരാഗ്യവും… അപ്പോള്‍ കള്ളപ്പണം?

home-slider politics

തിരുവനന്തപുരം: സിപിഎം അംഗമല്ലെങ്കിലും പല പാര്‍ട്ടി നേതാക്കളേക്കാളും മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പമുള്ള നേതാവാണ് കെടി ജലീല്‍. വലിയ വിവാദങ്ങളില്‍ പെട്ടെപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എആര്‍ നഗര്‍ ബാങ്ക് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ജലീലിന് മുഖ്യമന്ത്രിയുടേയോ സിപിഎമ്മിന്റേയോ പിന്തുണയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എന്‍ആര്‍ നഗര്‍ ബാങ്ക് വിവാദത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി ബിജെപി

മുഖ്യമന്ത്രി പിതൃതുല്യന്‍, ശാസിക്കാന്‍ അധികാരമുണ്ട്;കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്ന് ജലീല്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അതിന് പിറകെ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ഒടുവില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനും ഇക്കാര്യത്തില്‍ അടിവരയിട്ട് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എആര്‍ സഹകരണ ബാങ്കിലേത് ഒരു സഹകരണ ബാങ്ക് തിരിമറി മാത്രമാണോ അതോ, ജലീല്‍ ആരോപിക്കപ്പെടുന്നതുപോലെ വന്‍ കള്ളപ്പണ ഇടപാണോ എന്നത് വഴിയേ തെളിഞ്ഞുവരേണ്ടിവരും. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് മറ്റ് പല ആരോപണങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
2

എല്‍ഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയപരമായി ഗുണം ചെയ്യുന്ന ഒന്നാണ് പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ഇപ്പോഴത്തെ ആരോപണങ്ങള്‍. എന്നാല്‍ ഈ വിഷയത്തില്‍ ജലീലിന് സിപിഎമ്മിന്റെ പിന്തുണയില്ല എന്നതാണ് പലരേയും ഞെട്ടിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആദ്യസൂചന നല്‍കിയതും. അതിന് പിറകെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും കാര്യങ്ങള്‍ വിശദീകരിച്ച്‌ ജലീലുമായി ബന്ധപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *