ജലനിരപ്പുയരുന്നു: കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം

home-slider indian kerala

കോട്ടയം: മീനച്ചിലാറ്റില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടയ്ക്ക് താത്കാലികമായി ഗതാഗതം നിര്‍ത്തിവെച്ചെങ്കിലും ആറ് മണിയോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കോട്ടയത്ത് ചേര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വേഗം നിയന്ത്രിച്ച്‌ ട്രെയിനുകള്‍ കടത്തി വിടാനാണ് ഏറ്റവും ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റുമാനൂരിലെ 294-ാം നമ്ബര്‍ റെയില്‍വേ പാലത്തില്‍ നിശ്ചിത അളവിലും കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം ഇടയ്ക്ക് നിര്‍ത്തിവെച്ചത്. പാലങ്ങള്‍ക്ക് കീഴെ ഒരു പ്രത്യേക അളവില്‍കൂടുതല്‍ ജലനിരപ്പുയര്‍ന്നാല്‍ ഗതാഗതം നടത്തരുതെന്നാണ് നിയമം.നിലവില്‍ മീനച്ചിലാറ്റിന് കുറുകെയുള്ള പാലത്തിലെ ജലനിരപ്പ് അപകടാവസ്ഥയിലാണെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതാദ്യമായാണ് ഈ പാലമുള്ള ഭാഗത്ത് ഇത്രയിധം ജലനിരപ്പുയരുന്നതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട കായംകുളം പാസഞ്ചര്‍ മൂന്നരമണിക്കൂറായി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.15ന് ഏറ്റുമാനൂരിലെത്തിയ ട്രെയിന്‍ അഞ്ചരയായിട്ടും ഇവിടെ നിന്ന് പുറപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് 2.40ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട കൊല്ലം പാസഞ്ചര്‍ രണ്ടര മണിക്കൂര്‍ വൈക്കത്ത് പിടിച്ചിട്ടു.

ഉച്ചയ്ക്ക് 2.40ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട കൊല്ലം പാസഞ്ചര്‍ രണ്ടര മണിക്കൂര്‍ വൈക്കത്ത് പിടിച്ചിട്ടു

കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് രണ്ട് മണിക്കൂറോളം വൈകി. ചെന്നൈ മെയില്‍ ഒരു മണിക്കൂറും വൈകി.

മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് മൂന്നരമണിക്കൂര്‍ വൈകി.

ഹൈദരബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസ് മൂന്നുമണിക്കൂറും വൈകുന്നു.

കുറുപ്പുന്തറയ്ക്കും ചങ്ങനാശ്ശേരിക്കുമിടയില്‍ ഇരട്ടപ്പാതയില്ലാത്തതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *