ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെയ്ക്കുമെന്ന് റിപോര്‍ട്ട്;
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെയ്ക്കുമെന്ന് റിപോര്‍ട്ട്. മന്ത്രിമാരോട് പാര്‍ട്ടി തന്നെയാണ് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത് . കാതുവ ലൈംഗീക പീഡന കൊലയുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. അതേസമയം ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.
മെഹ്ബൂബ മന്ത്രിസഭയില്‍ നിന്നും രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചപ്പോള്‍ തന്നെ പാര്‍ട്ടി നേതാവ് രാം മാധവ് മറ്റ് മന്ത്രിമാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 89 അംഗ മന്ത്രിസഭയില്‍ ബിജെപിക്ക് 25 അംഗങ്ങളും പിഡിപിക്ക് 28 അംഗങ്ങളുമാണുള്ളത്.
വനമന്ത്രി ലാല്‍ സിംഗും വ്യവസായ മന്ത്രി ചന്ദ്ര പ്രകാശ് ഗംഗയുമാണ് ആസിഫയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രിമാര്‍. കേസില്‍ മുഖ്യപ്രതികളെ പിന്തുണച്ച് ഈ രണ്ട് മന്ത്രിമാര്‍ രംഗത്തുവന്നത് വന്‍ വിവാദമായിരുന്നു.