ജപ്പാനില്‍ കനത്ത മഴ; മരണം 80 ആയി ;വെള്ളപ്പൊക്കത്തെത്തുടർന്നു കനത്ത നാശനഷ്ടം

home-slider news world news

ടോക്യോ:ജപ്പാനിൽ കനത്ത നാശനഷ്ടം.മഴയും വെള്ളപ്പൊക്കവും മൂലം വടക്കന്‍ ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. നിരവധിപ്പേരെ കാണാതായെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

മൂന്നുദിവസം നീണ്ട കനത്ത മഴയാണു വെള്ളപ്പൊക്കമുണ്ടാക്കിയത്. കാറുകള്‍വരെ ഒലിച്ചുപോയെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *