ജനാലകളില്‍ കാണുന്ന കറുത്ത സ്റ്റിക്കർ ഇതുവരെ 49 കേസുകള്‍ ; ഡി ജി പി ക്കു പറയാനുള്ളത് ;

home-slider kerala

കൊച്ചി > സംസ്ഥാനത്ത് വീടിന്റെ ജനാലകളില്‍ കാണുന്ന കറുത്ത സ്റ്റിക്കറുകളില്‍ ദുരൂഹതയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുവരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.സ്റ്റിക്കറുകള്‍ ആരെങ്കിലും പതിച്ചതാണെന്നതിന് തെളിവില്ല. പ്രത്യേക ലക്ഷ്യത്തോടെ ചെയ്തതാണെന്നതിനും തെളിവ് കിട്ടിയിട്ടില്ല. ഒരു വ്യക്തിയോ സംഘമോ കുരുതിക്കൂട്ടി ചെയ്യുന്ന പ്രവര്‍ത്തികളാണെന്ന് പറയാനാവില്ല.

കറുത്ത സ്റ്റിക്കറുകളില്‍ ആശങ്കവേണ്ടെന്ന് ഫോറന്‍സിക് പരിശോധനാ ഫലവും വന്നിരുന്നു. ഗ്ലാസ് കടകളില്‍ കാണുന്നതിന് സമാനമായ സ്റ്റിക്കറുകളാണ് വീടുകളിലും കണ്ടെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വീടുകളില്‍ കാണപ്പെട്ട സ്റ്റിക്കറുകള്‍ പല ജില്ലകളില്‍ നിന്ന് ശേഖരിച്ചാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയെല്ലാം കടകളില്‍ ഗ്ലാസ്സുകളില്‍ ഒട്ടിക്കുന്നവയ്ക്ക് സമാനമായ രൂപവും വലിപ്പവുമാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *