ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു, വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തത്: പ്രധാനമന്ത്രി മോദി

bjp politics

ന്യൂഡെല്‍ഹി: ( 11.11.2020) ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കുകയും നിര്‍ണായകമായ തീരുമാനം എടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചതായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞുവെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തതെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കച്ചവടക്കാര്‍, കടയുടമകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവരും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എന്‍ഡിഎ മുദ്രാവാക്യത്തെ ആശ്രയിച്ചു. ബീഹാറിലെ ഓരോ പൗരനും വികസനം ലഭ്യമാക്കുമെന്ന് ആവര്‍ത്തിച്ച്‌ ഉറപ്പ് പറയുന്നു. എല്ലാ പ്രദേശങ്ങളിലും പൂര്‍ണ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *