മുംബൈ:രാജ്യത്തിന്റെ വ്യവസായ നഗരത്തെ താറുമാറാക്കി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ.ജനജീവിതം താറുമാറാക്കി ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോടുകയാണ്. കാലവസ്ഥ മോശമായത് വ്യോമഗതാഗതത്തെയും ബാധിച്ചു. മഴ മൂലമുള്ള ഗതാഗത തടസം ജോലിക്കാരുൾപ്പെടെയുള്ളവരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
