ച​ക്ക​; ഇ​ന്നു മു​ത​ല്‍ ഔ​ദ്യോ​ഗി​ക ഫ​ലം

home-slider kerala local

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ലം ച​ക്ക. ഇ​തു സം​ബ​ന്ധി​ച്ച്‌ നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി. കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ല്‍ കു​മാ​റാ​ണ് ഔദ്യോതികമായി ഈ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ച​ക്ക​യു​ടെ ഉ​ല്‍​പാ​ദ​ന​വും വി​ല്‍​പ​ന​യും കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ പ്ര​ഖ്യാപ​ന​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി​എ​സ് സു​നി​ല്‍​കു​മാ​ര്‍ അറിയിച്ചു. പ​ര​മാ​വ​ധി പേ​ര്‍​ക്ക് തൈ​വി​ത​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

ഔ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള ബ്രാ​ന്‍​ഡ് ചക്കയെ ലോ​ക വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ർ തീരുമാനിച്ചിരിക്കുന്നത് . മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​ടേ​തി​നേ​ക്കാ​ള്‍ കേ​ര​ള​ത്തി​ലെ ച​ക്ക​ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യേ​റും. ഔ​ദ്യോ​ഗി​ക ഫ​ല​മാ​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് പ്ലാ​വ് പ​രി​പാ​ല​ന​വും വ​ര്‍​ധി​ക്കുമെ​ന്നാ​ണു പ്രതീക്ഷിക്കുന്നത്.

ച​ക്ക ഗ​വേ​ഷ​ണ​ത്തി​നാ​യി അ​മ്പ​ല​വ​യ​ലി​ല്‍ കൃ​ഷി​വ​കു​പ്പി​ന്‍റെ റി​സ​ര്‍​ച് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളി​ലൂ​ടെ പ്ര​തി​വ​ര്‍​ഷം 1500 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇതിൽനിന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ച​ക്ക​യി​ല്‍ നി​ന്നും അ​തി​ന്‍റെ അ​നു​ബ​ന്ധ ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി​രി​ക്കും ഈ ​വരുമാനം ലഭിക്കുക.

പ്ര​തി​വ​ര്‍​ഷം 32 കോ​ടി ച​ക്ക കേ​ര​ള​ത്തി​ല്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ല്‍ 30 ശ​ത​മാ​ന​വും ന​ശി​ച്ചു പോ​കു​ന്നു. സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കാ​തെ വ​ര്‍​ഷം തോ​റും ന​ശി​ക്കു​ന്ന​ത് 600 കോ​ടി രൂ​പ​യു​ടെ ച​ക്ക​യാ​ണ് എ​ന്നാ​ല്‍, ച​ക്ക ഉ​ണ്ടാ​വാ​ത്ത അ​മേ​രി​ക്ക​യി​ലും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വ​ പ്രി​യ​പെട്ടവയാണ് ​. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്​ക​ര​ണ​സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ച​ക്ക​യി​ല്‍ നി​ന്ന് ലാ​ഭം ക​ണ്ടെ​ത്താ​നു​ള​ള ശ്രമത്തിലാണ് സ​ര്‍​ക്കാ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *